Advertisements
|
ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്നതെന്ത്?
ബര്‍ലിന്‍: യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് ജര്‍മനിയുടേത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജര്‍മന്‍ സാമ്പത്തിക രംഗം തളര്‍ച്ചയിലാണ്. പലപ്പോഴും മാന്ദ്യം, അതല്ലെങ്കില്‍ കുറഞ്ഞ വളര്‍ച്ച മാത്രം.
പ്രതിവര്‍ഷം 4.59 ട്രില്യന്‍ ഡോളറാണ് ജര്‍മനിയുടെ ജിഡിപി. ഇതുപ്രകാരം, യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളില്‍ ഇപ്പോഴും ബഹുദൂരം മുന്നില്‍ തന്നെയാണ്. മാനുഫാക്ചറിങ്, ഓട്ടോമോട്ടീവ്, കെമിക്കല്‍സ്, മെഷീനറി മേഖലകളാണ് അതിന്റെ പ്രധാന കരുത്ത്. ഫോക്സ് വാഗന്‍, മെഴ്സിഡസ് പബെന്‍സ്, ബിഎഎസ്എഫ്, ബേയര്‍ എന്നിങ്ങനെ ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ പലതിന്റെയും ആസ്ഥാനവും ജര്‍മനിയാണ്.
എന്നാല്‍, നിലവില്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുന്ന അവസ്ഥയിലാണുള്ളത്, അതായത് മാന്ദ്യത്തില്‍. കഴിഞ്ഞ വര്‍ഷം 0.3 ശതമാനം ചുരുങ്ങി. ലോകത്തെ ഏത് സമ്പദ് വ്യസ്ഥയെക്കാളും മോശം പ്രകടനം. യുഎസ് സമ്പദ് വ്യവസ്ഥ രണ്ടര ശതമാനം വളര്‍ച്ച കൈവരിച്ച വര്‍ഷമായിരുന്നു അത്.
ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയ്ക്കു കാരണം ജര്‍മനിക്കു പുറത്താണെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിനുള്ള വാതകത്തില്‍ 55 ശതമാനവും റഷ്യയില്‍ നിന്നാണ് വാങ്ങിയിരുന്നത്. യുക്രെയ്നില്‍ റഷ്യ അധിനിവേശം നടത്തിയതോടെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതു കാരണം മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ ജര്‍മനി നിര്‍ബന്ധിതമായി. ഇതൊരു കാരണമായി പറയുന്നു. എന്നാല്‍, യൂറോപ്പിലെ മറ്റു രാജ്യങ്ങളെയൊന്നും റഷ്യ ~ യുക്രെയ്ന്‍ പ്രശ്നം ഇത്രയധികം ബാധിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
കയറ്റുമതി മേഖലയില്‍ ചൈനയുമായുള്ള മത്സരത്തില്‍ പിന്നാക്കം പോയതാണ് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത്. വാഹന നിര്‍മാണ മേഖലയില്‍ ഇത് കൂടുതല്‍ പ്രകടമാണ്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പല സാധനങ്ങളും ചൈന ഇപ്പോള്‍ സ്വന്തമായി നിര്‍മിക്കുക മാത്രമല്ല, കയറ്റുമതി കൂടി ചെയ്യുന്നു. കയറ്റുമതി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ ജര്‍മനി മറ്റു മാര്‍ഗങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടുമില്ല.
അടുത്ത രണ്ടു വര്‍ഷം ജര്‍മന്‍ സമ്പദ് വ്യവസ്ഥ ഭേദപ്പെട്ട പ്രകടനം നടത്തുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2025ല്‍ ഒരു ശതമാനവും 2026ല്‍ 1.6 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.
|
|
- dated 18 Oct 2024
|
|
Comments:
Keywords: Germany - Otta Nottathil - wahats_happening_to_german_economy Germany - Otta Nottathil - wahats_happening_to_german_economy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|